കൊച്ചി: യാക്കോബായ സഭാംഗങ്ങളുടെ മൃതശരീരം അടക്കം ചെയ്യാന്‍ അനുവദിക്കാത്ത ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് നീതി നിഷേധമെന്ന് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത.സര്‍ക്കാര്‍ ഇടപെടണം. ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തണം. പരിഹാരം ഉണ്ടാകുംവരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുമെന്ന് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സുറിയാനി സഭക്ക് നേരെയുള്ള നീതി നിഷേധത്തിനെതിരായി സെക്രട്ടറിയേറ്റ് നടയില്‍ സത്യാഗ്രഹ സമരം നടത്തുന്ന മോര് അലക്സന്ത്രയോസ് മെത്രാപ്പോലീത്തയുടെ സമരം മൂന്നാം ദിവസമായ ഇന്ന് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മോര് ഗ്രീഗോറിയോസ് ജോസഫ്, മോര് തേവോദോസിയോസ് മാത്യൂസ്, മോര് കൂറിലോസ് ഗീവര്‍ഗീസ്, മോര് അഫ്രേം മാത്യൂസ്, മോര് പോളികാര്‍പ്പസ് സഖറിയാസ്, സഭാ ഭാരവാഹികള്‍ വര്‍ക്കിംഗ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദികര്‍, വിശ്വാസികള്‍ വിവിധ സഭാ സാമൂദായിക നേതാക്കള്‍ എന്നിവരും സത്യാഗ്രഹ പന്തലില്‍ എത്തി സത്യഗ്രഹത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.