പെരുമ്പാവൂർ: അഷ്റഫ് കുട്ടായ്മ റംസാൻ റിലിഫ് കിറ്റ് വിതരണം നടത്തി. ലോക് ഡൗണിൽ ദുരിത്തിലായ അഷറഫ് സഹോദരങ്ങൾക്ക് ആണ് സഹായ വിതരണം നടത്തിയത്.
എറണാകുളം ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടന്ന റിലിഫ് കിറ്റ് വിതരണം അഷ്റഫ് കുട്ടായ്മ എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് ബദരിയ്യാ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല സെക്രട്ടറി കോക്കാടൻ അഷ്റഫ്, ചെയർമാൻ അഷ്റഫ് ടി മുഹമ്മദ് ഇടപ്ലായിൽ, അഷ്റഫ് പുത്തിരി, അഷ്റഫ് കടയൻ. അഷ്റഫ് കോക്കാടൻ, അഷ്റഫ് മഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു.