മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള നൂറുകണക്കിന് ഭക്തര്‍ അണിനിരന്ന കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി . ബുധനാഴ്ച വൈകിട്ട് 4ന് ക്ഷേത്രാങ്കണത്തില്‍ നിന്നും കൊട്ടകാവടി, അമ്പല കാവടി, പൂക്കാവടി, അഭിഷേക കാവടി, ദേവ നൃത്തം, അമ്മന്‍കുടം, തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടേയും വിവിധ വാദ്യമേളങ്ങോടേയും അണിനിരന്ന കാവടി ഘോഷയാത്രക്ക് ഗജവീരന്റെ അകമ്പടിയായത് നഗരത്തെ പുളകചാര്‍ത്ത് അണിയിച്ചു.
എസ്.എന്‍.ഡി.പി ജംഗ്ഷന് , പി.ഒ.ജംഗ്ഷന്, കെ.എസ്.ആര്.ടി.സി, കച്ചേരിത്താഴം, ബി.ഒ.സിചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രനടയില്‍ എത്തി ചേര്‍ന്ന കാവടി ഘോഷയാത്ര നഗരംചുറ്റി ശ്രീകുമാര ഭജന ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. യൂണിഫോം അണിഞ്ഞ് മുത്തുകുടകളും മഞ്ഞകുടകളുമേന്തിയ ഭക്തര്‍ അണിനിരന്ന കാവടി ഘോഷയാത്രക്ക് എസ്.എന്‍.ഡി.പി. യൂണിയന് പ്രസിഡന്റ് വി.കെ.നാരായണന്, സെക്രട്ടറി അഡ്വ .എ.കെ.അനില്‍ കുമാര്‍ , യൂണിയന് വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ , യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍. രമേശ് , പ്രമോദ് കെ. തമ്പാന്, ക്ഷേത്ര കമ്മിറ്റി കണ്‍വീനര്‍ പി.വി. അശോകന് എന്നിവര്‍ നേതൃത്വം നല്കി.


