നടി ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണ്‍ ആണ് വരന്. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേര് വിവാഹത്തില്‍ പങ്കെടുക്കാനെത്തി.
കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍.