കെവിന് പി. ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ടു പേരാണ് തിരുനല്‍വേലിയില്‍ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ് (23), റിയാസ് മന്‍സിലില്‍ റിയാസ് (26)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ഇടമണ്‍ -34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളില്‍ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാല്‍ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു രാവിലെ പുറത്താക്കിയിരുന്നു.
കേസില്‍ നീനുവിന്റെ സഹോദരന് ഷാനു ഉള്‍പ്പെടെ 13 പേരാണു പ്രതികളായുള്ളത്.
ഇഷാൻ എന്നയാളാണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നേരത്തെ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായ ഇശലിനെ അന്വേഷണ സംഘം പിടികൂടിയിരുന്നു.
ജില്ലയില്‍ ചൊവ്വാഴ്ച ഹർത്താൽ
അതേസമയം, കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫും ബിജെപിയും ഹര്‍ത്താൽ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് എമ്മും ഹര്‍ത്താലിനെ പിന്തുണയ്ക്കും.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ
കെവിന്റെ മൃതദേഹം ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയെന്നാണ് വിവരം. ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയത്തെത്തിച്ചു. നേരത്തേ, മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്.


