മെല്‍ബണ്‍: ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡനാണ് കൂട്ടുകാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കരഞ്ഞ് കൊണ്ട് പറയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നുമാണ് ക്വാഡന് ചോദിച്ചിരിക്കുന്നത്.
ക്വാഡന്റെ അമ്മ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം നിരവധിയാളുകളാണ് കണ്ടത്. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്നാണ് ക്വാഡന് പറയുന്നത്. ഒന്പതുകാരനായ ക്വാഡന് ഉയരം കുറഞ്ഞ അവസ്ഥയുള്ള കുട്ടിയാണ്.
വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.”ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടതായി തോന്നുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്ബ്രദായവും പരാജയപ്പെടുന്നു,” അവര്‍ പറഞ്ഞു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ വലിയ പിന്തുണയാണ് കുഞ്ഞിന് ലഭിച്ചത്. 1.80 കോടി പേരാണ് ദൃശ്യം കണ്ടത്. വീഡിയോ വീക്ഷിച്ച നിരവധി പേരാണ് കുഞ്ഞുവിദ്യാര്‍ഥിയെ പിന്തുണച്ചും സനേഹം പങ്കുവെച്ചും രംഗത്തുവന്നത്. ആസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള്‍ ക്വാഡന് പിന്തുണ അറിയിക്കുകയും തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/yarraka/videos/10163099957440693/