സിഡ്നി: ഭാര്യയെയും മൂന്ന് കുട്ടികളെയും കാറിലിരുത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഓസ്ട്രേലിയയിലെ മുന്‍ റഗ്ബി താരമായ റൊവാന് ബാക്സ്റ്ററാണ് ഭാര്യ ഹന്നാ ബാക്സ്റ്റര്(31) മക്കളായ ലയാനാഹ്(ആറ്) ആലിയാഹ്(നാല്) ട്രേയ്(മൂന്ന്) എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് ബ്രിസ്ബേന്‍ ക്യാമ്ബ് ഹില്ലിലെ റോഡിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഹന്നാ ബാക്സ്റ്റര് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റൊവാന് ബാക്സ്റ്റര് പെട്രോളൊഴിച്ച് കാര്‍ കത്തിച്ച ശേഷം കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ദമ്ബതിമാര്‍ തമ്മില്‍ നേരത്തെ പലവിധത്തിലുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതുതന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് സംശയിക്കുന്നു. ദാമ്ബത്യപ്രശ്നങ്ങള്‍ കാരണം ഇരുവരും അകന്നുകഴിയുന്നതിനിടെയാണ് റൊവാന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്.


