മൂവാറ്റുപുഴ: ഹിന്ദുഐക്യവേദി മൂവാറ്റുപുഴ താലൂക്ക് കണ്വെന്ഷന് വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ സുന്ദരം ഉദ്ഘാടനം ചെയ്തു. കെ.ശശി അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.പി. അപ്പു, ജില്ലാ സംഘടന സെക്രട്ടറി എ.കെ. സുബ്രഹ്മണ്യന്, മഹിളാ ഐക്യവേദി താലൂക്ക് സെക്രട്ടറി ഹേമലത രാജന്, വി. ചന്ദ്രാചാര്യ, സി.ബി. സജീവ് എന്നിവര്‍ സംസാരിച്ചു. ബിജീഷ് ശ്രീധര്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ താലൂക്ക് സമിതി ഭാരവാഹികളായി വി. ചന്ദ്രാചാര്യ (രക്ഷാധികാരി), മുരളി മോഹന്‍ (പ്രസിഡന്റ്), കെ. ശശി (വൈസ്പ്രസിഡന്റ്), സി.ബി. സജീവ് (ജനറല്‍ സെക്രട്ടറി), ബിജീഷ് ശ്രീധര്‍ (സംഘടന സെക്രട്ടറി), എസ്. ശരത്ത് (സഹസംഘടന സെക്രട്ടറി), അരുണ്‍കുമാര്‍ (സെക്രട്ടറി), രാധാകൃഷ്ണന് (ഖജാന്‍ജി), ഉണ്ണികൃഷ്ണന് കര്‍ത്ത, ടി.ആര്. പ്രസാദ് (സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.


