മൂവാറ്റുപുഴ: പുരാഗമന ചിന്തയും, സമത്വവും കനത്ത വെല്ലുവിളി നേരിടുകയാണന്ന് മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബിജി മോള് എംഎല്‍എ പറഞ്ഞു. കേരള മഹിളസംഘം മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസത്തിലൂടെയും, നിരവധി പോരാട്ടങ്ങളിലൂടെയും, സ്ത്രീ സമൂഹത്തിന് ലഭിച്ച അവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കത്തിനെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങേണ്ട കാലഘട്ടമാണിതെന്നും ബിജിമോള്‍ പറഞ്ഞു.സാംസ്കാരിക രംഗത്തെ അധപതനവും, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും, പീഢനങ്ങളും ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണന്നും, ഇതിനെതിരെ പോരാടുന്നതിനായി സ്ത്രീ സമൂഹം ഒറ്റകെട്ടായി രംഗത്തിറങ്ങേണ്ട കാലഘട്ടമാണന്നും ബിജിമോള്‍ കൂട്ടി ചേര്‍ത്തു.
സമ്മേളനത്തിന് മുന്നോടിയായി മഹിള സംഘം മണ്ഡലം പ്രസിഡന്റ് പി.ജി.ശാന്ത പതാക ഉയര്‍ത്തി, മണ്ഡലം സെക്രട്ടറി സീന ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ജി.ശാന്ത അധ്യക്ഷത വഹിച്ചു. മഹിളാ സംഘം ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാരി, മഹിളസംഘം ജില്ലാ പ്രസിഡന്റ് മല്ലിക സ്റ്റാലിന്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി കെ.എ.സനീര്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിന്‍സന്റ് ഇല്ലിക്കല്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.ബി.നിസാര്‍, മേരി സലാസ്. കെ.പി.പ്രസന്ന,എന്നിവര്‍ സമ്പന്ധിച്ചു. പുതിയ ഭാരവാഹികളായി എന്‍.കെ.പുഷ്പ (പ്രസിഡന്റ്) അനിത റെജി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


