മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജില്‍ സ്ഥാപിച്ച ”കോണ്‍ ബീം കംപ്യൂട്ടഡ് ടോമോഗ്രാഫി” (സി.ബി.സി.ടി) സ്കാനിംഗ് സെന്ററിന്റെ ഉല്‍ഘാടനം മുന്‍ ജഡ്ജി ഡോ. കെ. നാരായണ കുറുപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് ചെന്നൈ സവിത ഡെന്റല്‍ കോളേജിലെ മുതിര്‍ന്ന ഫാക്കല്‍റ്റി ഡോ. ജയന്ത് കുമാര്‍ ദന്ത സംബന്ധമായതും താടിയെല്ലുകളുമായി ബന്ധപ്പെട്ടതുമായ രോഗ നിര്‍ണയത്തിനും, വിലയിരുത്തലിനും, ചികിത്സ ആസൂത്രണത്തിനുമായി ഡെന്റല്‍ സി.ബി.സി.ടി. യുടെ സാധ്യതകളെ കുറിച്ച് വിവരിച്ചു. എക്സ്റേ രശ്മികളും ടോമോഗ്രാഫി പ്രക്രിയയും സംയുക്തമായി ഉപയോഗിച്ചുകൊണ്ടുള്ള 3 ഡി ഇമേജിങ് ടെക്നോളജി ആണ് സി.ബി.സി.ടി. സ്കാന്‍. സി.ബി.സി.ടി. ഇമേജിങ് സമയത്തു സ്കാനര്‍ രോഗിയുടെ തലയ്ക്കു ചുറ്റും കറങ്ങുകയും ഏതാണ്ട് 600 വ്യത്യസ്ത ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നു. ഇതിനാല്‍ വളരെ സൂക്ഷ്മ നിരീക്ഷണം സാധ്യമാവുകയും ചെയ്യുന്നു. ഡെന്റിസ്ട്രി മേഖലയില്‍ ശസ്ത്രക്രിയ ഇ0പ്ലാന്റുകളുടെ വിലയിരുത്തലിനും, റൂട്ട് കനാല്‍ ചികില്‍സക്കും, പല്ലുകളുടെ അസാധാരണ ഘടനകള്‍ നിരീക്ഷിക്കുന്നതിനും, താടിയെല്ലുകളില്‍ വരുന്ന ട്യൂമര്‍ രോഗനിര്‍ണയങ്ങള്‍ക്കും, അതിനോടനുബന്ധിച്ചുള്ള സര്‍ജറികള്‍ക്കും സി.ബി.സി.ടി. സ്കാനര്‍ അത്യന്താപേക്ഷിതമാണ്. ഡോ. ജയന്ത് കുമാര്‍ നയിച്ച സി.ബി.സി.ടി പ്രായോഗിക പരിജ്ഞാന ശില്പശാലയില് സംസ്ഥാനത്തെ വിവിധ ഡെന്റല്‍ കോളേജുകളില്‍ നിന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറ്റിയന്‍പതോളം ഡെന്റല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
ഇതോടെ അന്നൂര്‍ ഡെന്റല്‍ കോളേജ് സി.ബി.സി.ടി സ്കാനിംഗ് സംവിധാനം ഉള്ള സംസ്ഥാനത്തെ പ്രൈവറ്റ് മേഖലയി ലെ മൂന്നാമത്തെ ഡെന്റല്‍ കോളേജാകും. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിജ്ഞാനത്തിനു പുറമെ മുവാറ്റുപുഴയിലെയും അനുബന്ധ പ്രദേശങ്ങളിലുള്ളവര്‍ക്കു ദന്ത രോഗ നിര്‍ണയത്തിനും ചികിത്സ്യ്ക്കും ഈ സംവിധാനം ഏറെ ഉപകരിക്കും. കോളേജില്‍ നടന്ന സമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ചെയര്‍ മാന്‍ അഡ്വ. ടി. എസ്. റഷീദ്, ഡയറക്ടര്‍ ടി. എസ്. ബിന്യാമിന്, പ്രിന്‍സിപ്പാള്‍ ഡോ. ജിജു ജോര്‍ജ് ബേബി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ലിസ ജോര്‍ജ്,, ഐ. ഡി. എ. മലനാട്, പ്രസിഡന്റ്റ്, ഡോ. ലിറ്റോ മാനുവല്‍, ഡോ. ജോസ് പോള്‍, ഡോ. ജോസി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.