ന്യൂഡല്‍ഹി: രാജ്യത്ത്മെയ് 3 വരെ ലോക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണമെന്നും രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ഏപ്രില്‍ 20 ന് ശേഷം ഉപാധീ കളോടെ ചില ഇളവുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി.
എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധി വരെ പ്രതിരോധിക്കാനായി. നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നുവെന്നും മോദി.
രാജ്യത്തിന്റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആഘോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങള്‍ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവങ്ങള്‍ ആര്‍ഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു.


