പെരുമ്പാവൂര്‍:ടൗണ്‍ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു. 1.50 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മുതല്‍ മിനി സിവില്‍ സ്റ്റേഷന് വഴി ഗവ. ആയുര്‍വേദ ആശുപത്രി വരെ 2.200 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യും. നിലവിലുള്ള വീതിയില്‍ തന്നെ ടാറിംഗ് പൂര്‍ത്തീകരിക്കും.
കീഴില്ലം – മാനാറി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് റോഡ് പുനര്‍ നിര്‍മ്മിക്കുന്നത്.
ഇരു റോഡുകളിലും രാത്രി യാത്രികര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ റിഫ്ലക്ടറുകളും ദിശാസൂചികകളും സ്ഥാപിക്കുന്നുണ്ടന്നും എംഎല്‍എ പറഞ്ഞു.