മൂവാറ്റുപുഴ: മുവാറ്റുപുഴ അന്നൂര്‍ ദന്തല്‍ കോളേജില്‍ ‘റേഡിയോ ഗ്രാഫിക് ഇന്റെര്‍പ്രെട്ടേഷന്‍” എന്ന വിഷയത്തില്‍ ശില്പശാല നടത്തി. അമൃത മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓണ്‍കോളജിസ്റ് ഡോ. വെസ്ലി. എം. ജോസ്. മുഖ്യ പ്രഭാഷണം നടത്തി. ഡോ. വിവേക്. ബി. ക്ലാസുകള്‍ നയിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയര്മാന് അഡ്വ. ടി. എസ്. റഷീദ്, പ്രിന്‍സിപ്പാള്‍ ഡോ. ജിജു ജോര്‍ജ് ബേബി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ലിസ ജോര്‍ജ്, ഓറല്‍ പത്തോളജി വിഭാഗം മേധാവി ഡോ. രേഖ കൃഷ്ണ പിള്ള എന്നിവര്‍ സംസാരിച്ചു.

