കോഴിക്കോട്: മാവേലി സ്റ്റോറില്‍ നിന്ന് വറ്റല്‍മുളക് കടത്തിയെന്ന് ആരോപണത്തില്‍ കണക്കെടുപ്പ് ഇന്ന് നടക്കും. രാമനാട്ടുകര മാവേലി സ്റ്റോറിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി മാവേലി സ്റ്റോറിന് സീല്‍വെച്ചു.
ബൈക്കില്‍ കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ ആണ് മുളക് കടത്ത് കണ്ടെത്തിയത്. തുടര്‍ന്ന് ചാക്ക് തിരികെയെത്തിച്ച് തൂക്കുകയായിരുന്നു. പരിശോധനയില്‍ പത്ത് കിലോ മുളകുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. കടത്തിയ മുളക് കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ആരോപിച്ചു.


