ബീജിംഗ്: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസിനെ കുറിച്ച് ചെെന ഇനിയും കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ കൊറോണ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ചൈനീസ് മാദ്ധ്യപ്രവര്‍ത്തകനെ കാണാനില്ല എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം തങ്ങളുടെ മൊബൈല്‍ ഫോണുകളുപയോഗിച്ചാണ് ഇവര്‍ വാര്‍ത്തകള്‍ പുറത്തേക്ക് എത്തിച്ചു കൊണ്ടിരുന്നത്. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ ഇവിടുത്തെ സ്ഥിതിഗതികള്‍ ഇവര്‍ പുറത്തു കൊണ്ടു വന്നു. ഇവരിലൊരാളായ ചെന്‍ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായി.
ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയകളിലും പല വിധേനയുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പു നല്കിയ ചൈനീസ് ഡോക്ടര്‍ ലീ വെന്‍ലിയാങ് കൊറോണ ബാധിച്ചു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മെസേജിംഗ് ആപ്പായ വീചാറ്റില്‍, തന്റെ ഒപ്പം മെഡിക്കല്‍ പഠനം നടത്തിയവര്‍ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്. പിന്നാലെയാണ് ഇവരെ കാണാതായത്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. 97 പേരാണ് ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി. 97 പേര് മരിച്ചതില്‍ 91 പേരും ഹ്യുബെയില്‍ നിന്നുള്ളവരാണ്. ഞായറാഴ്ച 3,062 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന് വ്യക്തമാക്കി.