ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി ഉയര്‍ന്നു. 40,171 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന് റിപ്പോര്‍ട്ടു പ്രകാരം പുതിയതായി 3,062 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ മാത്രം 97 കൊറോണ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹുബെയ് പ്രവിശ്യയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഞായറാഴ്ച രാത്രി കമ്മീഷന് അറിയിച്ചു. ഈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചൈനാ വന്‍കരയ്ക്കു പുറത്തു രണ്ടു മരണങ്ങളേ ഇതിനകം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളു. ഫിലിപ്പീന്‍സിലും ഹോങ്കോംഗിലും ഓരോരുത്തര് വീതം. ശനിയാഴ്ച ഒരു അമേരിക്കന്‍ വനിതയും ജപ്പാന്കാരനും കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചിരുന്നു.


