
മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിര്‍മിക്കുന്ന ഹൈടെക് ബസ് ഷെല്‍ട്ടറിനെതിരെ യുള്ള യു.ഡി.എഫ് കുപ്രചരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ളതാണന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.അരുണ്‍ പറഞ്ഞു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ആധൂനീക മോഡലില്‍ കച്ചേരിത്താഴത്ത് ഹൈടെക് ബസ് ഷല്‍ട്ടര്‍ നിര്‍മിക്കുന്നത്. ഷല്‍ട്ടര്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം പൂര്ത്തിയാപ്പോള് തന്നെ എം.പി.യ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് വീടിന്റെ അടിത്തറയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായപ്പോഴേയ്ക്കും ചോര്ച്ചയുണ്ടന്ന് പറയുന്നത് പോലെയാണന്നും അരുണ്‍ പറഞ്ഞു. ബസ് ഷല്ട്ടറിന്റെ പണി പൂര്‍ത്തിയാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഇക്കുറിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോയ്സ് ജോര്‍ജിന്റെ ജനകീയ പിന്തുണയില്‍ വിറളി പൂണ്ട യു.ഡി.എഫ് കുപ്രചരണം അഴിച്ച് വിടുന്നതെന്നും അരുണ്‍ പറഞ്ഞു.