മൂവാറ്റുപുഴ: മുളവൂര്‍ എം.എസ്.എം.സ്കൂളിന്റെ 51-മത് വാര്‍ഷീകാഘോഷം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.പി.ഷംസുദ്ദീന് മൗലവി അധ്യക്ഷത വഹിച്ചു.
മനേജര്‍ കുഞ്ഞുമുഹമ്മദ് മുളാട്ട് സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക ഇ.എം.സല്‍മത്ത് വാര്‍ഷീക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂള്‍ പത്ര പ്രകാശനം എം.എസ്.എം.ട്രസ്റ്റ് ചെയര്മാന് യൂസഫ് മുളാട്ടും, ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സീതി മുളാട്ടും, എന്‍ഡോവ്മെന്റ് വിതരണം ട്രസ്റ്റ് ട്രഷറര്‍ അലി മുളാട്ടും, ബെസ്റ്റ് ഹൗസ് അവാര്‍ഡ് വാര്‍ഡ് മെമ്പര്‍ സീനത്ത് അസീസും, കുഞ്ഞുണ്ണിമാഷ് പുരസ്കാര വിതരണം പഞ്ചായത്ത് മെമ്പര്‍ വി.എച്ച്.ഷഫീഖും, ഡോകിമെന്ററി പ്രകാശനം മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖും, സ്കൂള്‍ മാഗസിന് പ്രകാശനം മുന്‍ മെമ്പര്‍ ഒ.എം.സുബൈറും നിര്‍വ്വഹിച്ചു. പി.പി.മൈതീന്‍, എം.കെ.ഇബ്രാഹിം, ഫാറൂഖ് മാസ്റ്റര്‍, മുഹമ്മദ്കുട്ടി മാസ്റ്റര്‍,നിഷ വി.എം.എന്നിവര്‍ സംസാരിച്ചു.