ബെയ്ജിംഗ്: കൊറോണ രോഗം മൂലം മരിച്ചവരുടെ എണ്ണം 724 ആയെന്നും രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞെന്നും ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്കി. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്.
അമേരിക്കയില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നടത്തിയ പരിശോധനയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.അതേസമയം കേരളത്തില്‍ മൂന്നു പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചു.വുഹാനില്‍നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. മാത്രമല്ല രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചത്.