മൂവാററുപുഴ: പ്രളയ ദുരിത ബാധിതർക്ക് ഫെെൻ ഫെയർ ഗ്രൂപ്പ് എം.ഡിയും പ്രവാസി മലയാളിയുമായ ഇസ്മായിൽ റാവുത്തറിന്റെ നേതൃത്വത്തിൽ നൽകി വരുന്ന സഹായ വിതരണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഇന്നലെ നാല് കണ്ടെെനറുകളിലായി കട്ടിൽ, ബഡ്, ബഡ്ഷീറ്റ്, തലയിണ, പുൽപ്പായ, സ്റ്റീൽ അലമാര, എന്നിവയെത്തിച്ചു. മൂവാററുപുഴ , കോതമംഗലം താലൂക്കുകളിലെ പ്രളയബാധിതർക്ക് ഇവ ലഭ്യമാക്കും. കച്ചേരിത്താഴത്ത് നടന്ന ലളിതമായ ചടങ്ങിൽ വിതരണ ഉദ്ഘാടനം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ നിർവ്വഹിച്ചു.
പ്രളയ ദുരിതം: ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ അഞ്ച് കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി വിതരണം ആരംഭിച്ചു.
പ്രളയം ആരംഭിച്ചആഗസ്റ്റ് 15ന് തന്നെ ഇസ്മായിൽ റാവുത്തറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം ആരംഭിച്ചിരുന്നു. ഏനാനല്ലൂർ വില്ലേജിൽ തുറന്ന വിവിധ ക്യാമ്പുകളിൽ കഴിഞ്ഞുവന്നിരുന്ന മുഴുവൻ പേർക്കും ഇൗ ദിവസങ്ങളിൽ ഭക്ഷണവും ശുദ്ധജലവും വസ്ത്രങ്ങളും നൽകിയാരുന്നു തുടക്കം. നാല് ദിവസത്തോളം ആയിരത്തോളം പേർക്കാണ് ഇത് കെെത്താങ്ങായത്. വെള്ളം ഇറങ്ങി തുടങ്ങിയതോടെ രണ്ടാ ഘട്ട പ്രവർത്തനം ആരംഭിച്ചു. വീടുകളിൽ മടങ്ങിയെത്തിയവർക്ക് അരിയും പലവ്യഞ്ജനങ്ങളും ,പച്ചക്കറികളും, വസ്ത്രങ്ങളും എത്തിച്ചു നൽകി. രണ്ട് താലൂക്കുകളിലെ എണ്ണായിരത്തോളം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. മൂന്നാ ഘട്ടമെന്നനിലയിലാണ് ശയ്യോപകരണങ്ങളും, സ്റ്റീൽ അലമാരകളും വിതരണത്തിന് എത്തിച്ചത്. വിദേശ മലയാളികളുടെ കൂട്ടായ്മയായ യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രയയുമായി കെെകോർത്ത് 5 കോടിരൂപയുടെ ദുരിതാശ്വാസ പ്രവർത്തനമാണ് ഇസ്മായിൽ റാവുത്തർ നടത്തിവരുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ യു.എ.ഇയിൽ നിന്ന് താഹീർഫെെസി , ഷബാബ് കാസിം, പ്രിൻസ് പോൾ എന്നിവരും എത്തിചേർന്നിട്ടുണ്ട്. ജോൺ തെരുവത്ത്, നാസർ കക്കുറിഞ്ഞി, ആശ്രയ കേരള ഘടകം പ്രസിഡന്റ് പി.എ . സുബെെർ, എന്നിവരുടെ നേതൃത്വത്തിലാണ് ദുരിത ബാധിതർക്ക് സഹായങ്ങൾ എത്തിച്ചു നൽകുന്നത്.അടുത്ത ഘട്ടം സുസ്ഥിര പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്മായിൽ റാവുത്തർ പറഞ്ഞു. പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുക, വീടുകളുടെ അറ്റകുറ്റപണികൾ നടത്തുക, വളർത്തുമൃഗങ്ങൾ, തൊഴിൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുക, നർദ്ധനർക്ക് സ്ഥലം വാങ്ങി നൽകുക, ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കുക, തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേരള പുനർനിർമ്മാണം യാഥാർത്യമാകുമ്പോൾ മൂവാററുപുഴ, കോതമംഗലം താലൂക്കുകളെ അതിന്റം പൂർണ്ണതയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും പ്രസാവി മലയാളികൾ ഒറ്റക്കെട്ടായി ഇതിനായി രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
.


