വിയന്ന: കൊറോണ വൈറസ് പടരാതിരിക്കാന്‍ സ്വിസ് ജനത പരസ്പരം കവിളില്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യമന്ത്രി അലൈന്‍ ബെര്‍സെറ്റ്. വൈറസിന്റെ വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം സാമൂഹിക അകലം പാലിക്കുകയാണ്. അതിനാല്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയല്‍ രാജ്യമായ ഫ്രാന്‍സിലേത് പോലെ സ്വിറ്റ്സര്‍ലന്‍ഡിലും ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് പതിവാണ്. സ്ത്രീകളും കുട്ടികളും എതിര് ലിംഗത്തില്‍പ്പെട്ടവരുടെ കവിളിലാണ് ചുംബിക്കുന്നത്. കൊറോണയെ ചെറുക്കുന്നതിനായി ഈ മാസം15 വരെ ആയിരമോ അതിലധികമോ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിരോധിച്ചിട്ടുണ്ട്.


