ബെയ്ജിങ്: ലോക രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി കൊറോണ 65 രാജ്യങ്ങളിലായി വ്യാപിക്കുന്നു.വൈറസ് ബാധിച്ചു ഇതുവരെ മരണം 3000. പല രാജ്യങ്ങളും ആശങ്കയിലാണ്. 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശക്തമായ പ്രതിരോധനടപടികളിലേക്ക് നീങ്ങുകയാണ്. ഇനിയും വൈകിയാല്‍ ലോകത്തെ മുഴുവന്‍ കൊറോണ കാര്‍ന്ന് തിന്നും.
ചൈന 79,827 രോഗ ബാധ സ്ഥിതീകരിക്കുകയും 2870 പേര് മരണപ്പെടുകയും ചെയ്തു. അതേ സമയം ചൈനയില്‍ രോഗ ബാധ കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 69 പേര്‍ക്ക് രോഗംബാധിച്ച യു.എസില്‍ കഴിഞ്ഞദിവസം ഒരാള്‍ മരിച്ചു. ഇതേത്തുടര്‍ന്ന് യുഎസില്‍ യാത്രാനിരോധനം കൂടുതല്‍ കര്‍ശനമാക്കി. ദക്ഷിണകൊറിയ, ഇറാന്, ഇറ്റലി എന്നിവിടങ്ങളില്‍ വൈറസ് കൂടുതല്‍പേരിലേക്ക് പടരുന്നതും മരണം വര്‍ധിക്കുന്നതുമാണ് ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്


