ഇസ്ലാമാബാദ്: ഇന്ത്യയില്‍ പ്രതിഷേധിക്കുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളെന്ന് തെറ്റിദ്ധരിച്ച് പോണ് താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്ത പാക്കിസ്ഥാനിലെ മുന്‍ മന്ത്രി വിവാദത്തില്‍. ത്രില്ലവ്(@thrilllov) എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്ത ഫോട്ടോയാണ് മന്ത്രി റഹ്മാന് മാലിക് റീട്വീറ്റ് ചെയ്തത്.
പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ ഹിജാബ് ധരിച്ച് പ്രതിഷേധിക്കുന്ന പ്രാദേശിക നടിമാര്‍ എന്ന പേരിലാണ് മിയ ഖലീഫ അടക്കമുള്ള മൂന്ന് പോണ് താരങ്ങളുടെ ചിത്രം റഹ്മാന് മാലികിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റാണ് മാലിക് റീട്വീറ്റ് ചെയ്തത്. മോദി ഉടന്‍ രാജിവയ്ക്കുമെന്നും ആ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം റീട്വീറ്റ് ചെയ്തിരിക്കുന്നത്. അബദ്ധം മനസ്സിലാക്കി അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചെങ്കിലും സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പോസ്റ്റിനെ ട്രോളി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. റഹ്മാന് മാലിക് മിയ ഖലീഫയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം ആശംസിക്കുന്നു എന്നാണ് പരിഹാസം