പ്രവാസികള്‍ക്കായുള്ള കോവിഡ് സഹായ വിതരണം ആരംഭിച്ചു. ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടമായി നാട്ടിലെത്തുകയും തരിച്ച് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസി മലയാ ളികള്‍ക്ക് സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരം ഭിച്ചു. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്കാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി തുട ങ്ങിയത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് എന്‍.ആര്.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബന്ധുത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖകള്‍ സമര്‍പ്പിച്ച ഭാര്യ/ ഭര്‍ത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുന്നത്. എന്‍.ആര്.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

