തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയും മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റീയുമായ വിപി നന്ദകുമാറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സ്വീകരണം നല്കി. കോവിഡ് കാലഘട്ടത്തില്‍ മണപ്പുറം ഫൗണ്ടേഷന് സമൂഹത്തിന്റെ ഉന്ന മനത്തിനായി നല്കിയ നിരവധി സന്നദ്ധ സേവന പദ്ധതികള്‍ മുന്‍ നിര്‍ത്തിയാണിത്.
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡണ്ട് ഡോക്ടര്‍ ഇ.പി ജോണ്സന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട ലയണ്‍സ് കൂട്ടായ്മയിലൂടെ മണപ്പുറം ഫൗണ്ടേഷന് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകം ഏറെ സ്നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നു ഉദ്ഘാടനവേളയില്‍ അസോസിയേഷന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജരും ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പിആര്‍ഒ കെ എം അഷ്റഫ്, ചന്ദ്രപ്രകാശ് ഇടമന, അഡ്വക്കേറ്റ് വൈ എ റഹീം, പിഎ രവീന്ദ്രന്, വിഎന്‍ ബാബു, വിമല്‍, ഇഗ്നേഷ്യസ്, ഈപ്പന് വര്‍ഗീസ്, പ്രഭാകരന് തുടങ്ങിയ ഒട്ടേറെ പ്രവാസ ലോകത്തെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.


