തൃശൂര്‍: വിദ്യാഭാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തൃശൂര്‍ മാനേജ്മന്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയ ഡോക്ടര്‍ കെ ഗോപാലന് മെമ്മോറിയല്‍ പുരസ്കാരം മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ വി പി നന്ദകുമാറിന് സമ്മാനിച്ചു. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള – കുസാറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. പി ജയകൃഷ്ണന് പുരസ്കാരം കൈമാറി. ടിഎംഎ പ്രസിഡന്റ് കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ നന്ദകുമാറിന്റെ നേതൃത്വത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സേവന രംഗത്തും നിസ്തൂലമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന നന്ദകുമാറിന് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ചടങ്ങില്‍ ടിഎംഎ സെക്രട്ടറി എം മനോജ് കുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ജിയോ ജോബ്, പി കെ വിജയകുമാര്‍ ഐആര്‍എസ്, ഡോ. കൃഷ്ണമൂര്‍ത്തി, ഡോ. കെ ആര് രാജന് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.


