കോതമംഗലം സ്വദേശിനിയായ യുവതി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോതമംഗലം കീരംപാറ സ്വദേശിനി തെക്കുംകുടി ബിജി ജോസ് (52) ആണ് സൗദി അല്‍ ഹസ്സ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ഇന്ന് രാവിലെ മരണമടഞ്ഞത്.
സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ഇവര്‍ ഭര്‍ത്താവും മകളോടുമൊപ്പം താമസി ക്കുകയായിരുന്നു. മൂത്ത മകന് നാട്ടില്‍ പഠിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളോടെ ചികി ത്സയിലായിരുന്ന ബിജിയെ ശ്വാസ തടസ്സവും ന്യൂമോണിയയും കൂടിയതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ ആക്കിയിരുന്നു.
ചികിത്സാ പുരോഗമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രവാസ ജീവിതം അവസാനി പ്പിച്ച് നാട്ടിലേക്ക് വരുവാന്‍ തീരുമാനിച്ചു ഇരിക്കുമ്പോള്‍ ആണ് മരണം സംഭവിച്ചത്. ബിജിക്ക് നേരത്തെ കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.


