വന്ദേ ഭാരത് മിഷന് തകര്‍ക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന് വ്യക്തമാക്കി. വിദേശത്തുനിന്ന് വരുന്നവര്‍ക്കെല്ലാം കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മന്ത്രി തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന. ഈ നടപടി പ്രവാസികളോടുള്ള ക്രൂരതയാണെന്നും കേരളത്തിലേക്കുള്ള എല്ലാ വിമാനങ്ങളിലും വരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ സ്ഥിതി എല്ലാവര്ക്കും അറിയുന്നതാണ്. അവിടെ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് പരിശോധന നടത്താനാകില്ല. എംബസി പരിശോധനകള്‍ പ്രായോഗികമല്ലെന്നും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് കാലതാമസം വരും. കേരളത്തിലേക്ക് എത്താന്‍ കാത്തിരിക്കുന്ന മലയാളികളുടെ യാത്ര മുടക്കാനേ ഈ തീരുമാനം ഉപകരിക്കു എന്നും സുരേന്ദ്രന് പറഞ്ഞു.
പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ല് എന്ന് ഇതുവരെ പറഞ്ഞിരുന്നവരാണിപ്പോള്‍ അവരെ നികൃഷ്ട ജീവികളായി കണക്കാക്കുന്നത്. എല്ലാ പ്രവാസികളും രോഗ വാഹകരും മരണത്തിന്റെ വ്യാപാരികളുമാണെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പ്രചരണം അപലപനീയമാണ്.കേരളത്തിലേക്ക് എത്ര പേര് വന്നാലും സ്വീകരിക്കാന്‍ തയ്യാറെന്നും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും ഹൈക്കോടതിയില്‍ വരെ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കോവിഡ് പ്രതിരോധ കാര്യത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.


