തൃശൂര്‍: തൃശൂര്‍ മതിലകം പുതിയകാവ് സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മലയാളി മരിച്ചു. പഴുന്തറ തേപറമ്പില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടേയും മകന് അബ്ദുല്‍ റസാഖ് (ഷുക്കൂര്‍ 49) ആണ് മരിച്ചത്. ഷാര്‍ജയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു അബ്ദുല്‍ റസാഖ്. നേരത്തേ മുതല്‍ പ്രമേഹ ബാധിതനായിരുന്നു.
റമസാന്‍ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടെ ശരീര വേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ദുബായ് അല്‍ബറഹ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു മരണം. ഖബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഗള്‍ഫില്‍ നടക്കും.


