കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ആഗസ്റ്റ് 16ന് തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.
പതിനേഴിന് നാമനിര്‍ദേശ പത്രിക നല്‍കും
എല്‍ഡിഎഫ് പ്രചാരണത്തിന് പുതുപ്പള്ളിയില്‍ രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രിയെത്തും. ജെയ്കിന്റെ സ്ഥാനാര്‍ത്ഥിത്വം ശനിയാഴ്ച കോട്ടയത്ത് എം വി ഗോവിന്ദന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തുടക്കം മുതല്‍ തന്നെ ജെയ്കിന്റെ പേരിനാണ് മുന്‍തൂക്കം ഉണ്ടായിരുന്നത്.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയാണ് ജെയ്ക്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് പുതുപ്പള്ളിയില്‍ നടന്നത്. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27092 വോട്ടിന് തോറ്റ ജെയ്ക്, 2021 ല്‍ പരാജയപ്പെട്ടത് 9044 വോട്ടിനാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം അത്രയധികം താഴ്ത്താനായത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.