കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കും. ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ള ജെയ്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം കോട്ടയത്ത് ജില്ലാകമ്മിറ്റി ചേര്‍ന്ന ശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് എന്നിവരും പരിഗണന പട്ടികയിലുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയും ഇന്ന് തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജിന്‍ ലാല്‍, നോബിള്‍ മാത്യൂ, എന്നിവരാണ് എന്‍ഡിഎ സാധ്യതാ പട്ടികയിലുള്ളത്. അതേസമയം, നിലവില്‍ പ്രചരണം അരംഭിച്ച ചാണ്ടി ഉമ്മന്‍ വീടുകയറിയുള്ള പ്രചാരണത്തിലേക്ക് കടക്കുകയാണ്. നാളെ മുതല്‍ ഗൃഹ സന്ദര്‍ശന പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.


