നിര്‍ണായക സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും കോടിയരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെയും അറസ്റ്റിനെ തുടര്‍ന്ന് സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കെയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്.
കേരളം, തമിഴ്നാട്, അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയപരമായ വിഷയങ്ങളിലും സിപിഐഎം തീരുമാനം ഉണ്ടാകും. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകും. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് കഴിഞ്ഞ തവണ ചേര്‍ന്ന പിബിയില്‍ കേരള ഘടകം എതിര്‍പ്പ് അവസാനിപ്പിച്ചിരുന്നു.
അതേസമയം, ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാര്‍ട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പ്രതികരിച്ചത്.


