ന്യൂഡല്‍ഹി: നാളെ അധികാരമേല്‍ക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്. പ്രകാശ് ജാവദേക്കര്‍, അര്ജുന് മേഘ്വാള്, നിര്‍മ്മല സീതാരാമന്, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ മന്ത്രിമാരായി തുടരാനാണ് സാദ്ധ്യത്.
അമിത് ഷായും മന്ത്രിസഭയില്‍ അംഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിഗണിച്ച് അതുവരെ അമിത് ഷാ ബി.ജെ.പി അദ്ധ്യക്ഷനായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ കൂടിക്കാഴ്ച നടത്തും.
അതേസമയം അനാരോഗ്യം കാരണം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നറിയിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. മന്ത്രിസഭയില്‍ അംഗമാകണമെന്ന് അഭ്യര്‍ത്ഥിക്കും, വകുപ്പില്ലാമന്ത്രിയായി മന്ത്രിസഭയില്‍ തുടരണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍


