തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധമെന്താണെന്നാണ് ഇനി അറിയേണ്ടതെന്ന് രമേശ് ചെന്നിത്തല. എസ്ഐആര്‍ടിക്ക് എന്തിനാണ് കരാര്‍ കൊടുത്തത്. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. എഐ ക്യാമറയും ശിവശങ്കറിന്റെ ബുദ്ധിയും കുഞ്ഞുമാണെന്നും ചെന്നിത്തല പറഞ്ഞു. വിവാദത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ലജ്ജാകരമാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങള്‍ കെല്‍ട്രോണിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രി പി രാജീവ് ശ്രമിച്ചതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവതാരങ്ങളെ മുട്ടി സെക്രട്ടേറിയറ്റിന്റെ ഇടനാഴികയില് കൂടി നടക്കാനാകുന്നില്ലന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തല പറഞ്ഞത്
ഈ ഭരണത്തില്‍ ബിനാമികളും വന്‍കിടക്കാരും അരങ്ങുതകര്‍ക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയാണ്,മന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യമില്ല. ഐഎഎസുകാരെ നിയമിക്കുന്നതിനുളള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. സ്പ്രിംഗ്ലര്‍ മുതലുള്ള അഴിമതികള്‍ ഒരേ പാറ്റേണിലുള്ളതാണ്. അവതാരങ്ങളെ മുട്ടി സെക്രട്ടേറിയറ്റിന്റെ ഇടനാഴികയില് കൂടി നടക്കാനാകുന്നില്ല. അന്വേഷണം പ്രഹസനമാണ്,’ചെന്നിത്തല പറഞ്ഞു. തോമസ് ഐസക്ക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി വന്‍കിട പദ്ധതികള്‍ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റില്‍പ്പറത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വന്തമായി പണം മുടക്കാനില്ലാത്ത, ടെക്നിക്കല്‍ ക്വാളിഫിക്കേഷന്‍ ഇല്ലാത്ത കമ്പനിക്ക് എന്തിനാണ് കെല്‍ട്രോണ്‍ കരാര്‍ കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു. 86 കോടിക്ക് തീരാവുന്ന പദ്ധതിയാണ് ഉയര്‍ന്ന തുകയ്ക്ക് കരാര്‍ കൊടുത്തത്. സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
V


