കോഴിക്കോട്: രമേശ് ചെന്നിത്തല തരംതാണ ഒരു പ്രതിപക്ഷനേതാവാണെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്. ഗവര്‍ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്നു തെളിയിച്ചെന്നും ഇവര്‍ക്കെതിരേ നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ചു നീക്കുകയായിരുന്നു. ഇതിനുശേഷം പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.