മാധ്യമ പ്രവര്ത്തകന് ജേക്കബ് ജോര്‍ജ്ജ് ഡയറക്ടറായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിട്രെയിറ്റ് സൊലൂഷന് ആണ് നിയമസഭാ നടപടികള്‍ ലൈവ് ചെയ്യുന്നത്. സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ജീവനക്കാരുടെ ശമ്പളമടക്കം ആകെ 1,72,95043 ഖജനാവില്‍ നിന്ന് ചിലവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനിച്ച കരാറുകളൊന്നും പുതുക്കിയിട്ടില്ല. പക്ഷേ ഒടിടി കരാര്‍ കമ്പനിയായ ജേക്കബ് ജോര്‍ജിന്റെ ബിട്രെയ്റ്റ് സൊലൂഷന്റെ കരാര്‍ പുതുക്കി. അതും എഡിറ്റോറിയല്‍ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്.. ആരായിരുന്നു പിന്നില്‍ ? അനിത പുല്ലില്‍ ആണോ? വ്യക്തമാക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്.
ലോക കേരള സഭാ വേദിയിലേക്ക് വിവാദ വനിത അനിതാ പുല്ലയില്‍ എത്തിയത് ഉന്നത ബന്ധവും സ്വാധീനവും വെച്ച് സഭ ടിവി വഴിയാണ് എന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. ഇത് സഭ ടിവിയോ സിപിഎം ടിവിയോ?. പൊതുജനത്തിന്റെ കാശാണ്. കാര്യങ്ങള്‍ സ്പീക്കര്‍ പുറത്തു പറയണം. ചട്ടവും നിയമവും പറഞ്ഞ് സ്പീക്കര്‍ ജനങ്ങളുടെ അവകാശത്തെ നിഷേധിക്കരുത്? വിപി സജീന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിപി സജീന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
മാധ്യമ പ്രവര്ത്തകന് ജേക്കബ് ജോര്‍ജ്ജ് ഡയറക്ടറായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിട്രെയിറ്റ് സൊലൂഷന് ആണ് നിയമസഭാ നടപടികള്‍ ലൈവ് ചെയ്യുന്നത്. സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ജീവനക്കാരുടെ ശമ്പളമടക്കം ആകെ 1,72,95043 ഖജനാവില്‍ നിന്ന് ചിലവിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനിച്ച കരാറുകളൊന്നും പുതുക്കിയിട്ടില്ല. പക്ഷേ ഒടിടി കരാര്‍ കമ്പനിയായ ജേക്കബ് ജോര്‍ജിന്റെ ബിട്രെയ്റ്റ് സൊലൂഷന്റെ കരാര്‍ പുതുക്കി. അതും എഡിറ്റോറിയല്‍ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്.. ആരായിരുന്നു പിന്നില്‍ ? അനിത പുല്ലില്‍ ആണോ ?
സഭ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോമുണ്ടാക്കാന്‍ വേണ്ടി ബിട്രെയിറ്റ് സൊലൂഷന് നല്‍കിയത് 51,96,000 രൂപ. അത് കൂടാതെ എല്ലാമാസവും സോഷ്യല്‍ മീഡിയ മാനേജ്മെന്റ് ചെയ്യുന്നതിന് ജേക്കബ് ജോര്‍ജിന്റെ കമ്പനിക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വേറെയും നല്കി വരുന്നു. ഇത്രയൊക്കെയായിട്ടും പ്രവര്‍ത്തനം വിലയിരുത്താന്‍ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളില്‍ ഒന്നിനു പോലും ഒപ്പമെത്താന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പലപ്പോഴും എഡിറ്റോറിയല്‍ ടീമുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോര്‍വിളിയിലേക്ക് വരെ കാര്യങ്ങളെത്താറുണ്ട്.
ഇതിനിടെയാണ് ലോക കേരള സഭാ വേദിയിലേക്ക് വിവാദ വനിത അനിതാ പുല്ലയില്‍ എത്തിയത്. ഉന്നത ബന്ധവും സ്വാധീനവുമുള്ള ഈ വിവാദ വനിത കടന്നു വന്നത് സഭ ടിവി വഴിയാണ് എന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.
ആരാണ് ഈ അനിതാ പുല്ലയില്‍ ??
സഭ ടിവിയും ബിട്രേറ്റ് സൊലൂഷനും മാധ്യമ പ്രവര്ത്തകന് ജേക്കബ് ജോര്‍ജും അനിതാ പുല്ലയും തമ്മിലുള്ള ബന്ധം എന്ത് ??
കേരള നിയമസഭയുടെ ഒടിടി സഹകാരി എന്ന നിലയില്‍ ജേക്കബ് ജോര്‍ജ് ഡയറക്ടര്‍ ആയുള്ള ഈ തട്ടിക്കൂട്ട് കമ്പനിയുടെ കാര്യക്ഷമതയും പ്രവര്‍ത്തനവും മതിയായ രീതിയില്‍ തൃപ്തികരമല്ല എന്ന് കണ്ട് നിയമസഭാ ഐടി വിഭാഗം ഒരു കമ്മിറ്റി നിയോഗിച്ചു. എന്തായി അതും അനന്തപുരിയില്‍ ഇരുന്ന് ജേക്കബ് ജോര്‍ജും അനിതാ പുല്ലയും ചേര്‍ന്ന് മുക്കിയോ ?
ആരെല്ലാമാണ് ഈ സ്ഥാപനത്തിലെ ജോലിക്കാര്‍ അവരുടെ യോഗ്യത എന്താണ് ഈ സ്ഥാപനത്തിന്റെ എക്സ്പീരിയന്‍സ് എന്താണ് ? ഇത് സഭ ടിവിയോ സിപിഎം ടിവിയോ ?
ഇത് പൊതുജനത്തിന്റെ കാശാണ്. കാര്യങ്ങള്‍ സ്പീക്കര്‍ പുറത്തു പറയണം ചട്ടവും നിയമവും പറഞ്ഞ് സ്പീക്കര്‍ ജനങ്ങളുടെ അവകാശത്തെ നിഷേധിക്കരുത് ?
‘മാധ്യമ ചര്‍ച്ചകളില്‍ പിണറായിക്കു വേണ്ടി തകില് വായിച്ച് വെളുപ്പിച്ചെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ഈ ജേക്കബ് ജോര്‍ജ്. ഉദ്ഷ്ട കാര്യത്തിന് ഉപകാര സ്മരണ ചെയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞ ദശാവതാരവും വന്നു. ഇനി കലിയുഗം. അതാണ് സ്പീക്കര്‍ ഉരുണ്ടു കളിക്കുന്നത്. അധികാരത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളും മരിചികന്മാരും കുടിയിരിക്കുന്നു. അവരെ സ്പീക്കര്‍ കരിനിയമത്തിന്റെ കീഴില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിലെ കാണാചരടുകള്‍ പുറത്തു വരണം. എങ്കിലേ ബന്ധനം ഒഴിവാക്കുകയുള്ളൂ.


