പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതില്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്ന് പരാതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. അത്യന്തം ദയനീയ പരാജയമെന്ന് പറയാനാകില്ല. പരാജയം പഠിക്കാന്‍ ഏകദിനയോഗം വിളിക്കും.


