കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ച അശോക് ചവാന് സമിതി റിപ്പോര്‍ട്ട് സമര്പ്പിക്കുനതിന് പിന്നാലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്റ് നടത്തും. തെരഞ്ഞെടുപ്പു തോല്‍വിക്ക് പുറമെ സംഘടന വീഴ്ചകള്‍ സംബന്ധിച്ചും സമിതി വിവരശേഖരണം നടത്തിയിട്ടുണ്ട്.
നിലവില്‍ 8 പേരാണ് അധ്യക്ഷനാകാന്‍ ഹൈക്കമാന്റിനെ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് പുറമെ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് അധ്യക്ഷ സ്ഥാനത്തേക്ക് 4 പേരുകള്‍ ഹൈക്കമാന്റ് പരിഗണിക്കുനത്. പട്ടികയില്‍ സാധ്യത കൂടുതല്‍ കെ. സുധാകരനാണ്.
എന്നാല്‍ പുതിയ പി.സി.സി. അധ്യക്ഷന്മാര്ക്ക് 70 വയസില്‍ താഴെയായിരിക്കണം പ്രായം എന്ന തീരുമാനത്തില്‍ ഇളവ് നല്‍കേണ്ടി വരും. അടൂര്‍ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഹൈക്കമാന്റ് പട്ടികയിലെ മറ്റു 3 പേര്. അതേസമയം എ,ഐ ഗ്രാപ്പുകള് ബെന്നി ബഹനാന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഗ്രൂപ്പ് നിര്ദ്ദേശക്കള്ക്ക് വഴങ്ങേണ്ടതില്ല എന്നാണ് ഹൈക്കമാന്റ് നിലപാട്. നിയമസഭാ സമ്മേളനം പൂര്‍ത്തിയാകും മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും നിലവിലെ പട്ടികയിലുള്ളവരെയാണ് പരിഗണിക്കുന്നത്. സംഘടന ഘടനയിലും അഴിച്ചു പണിയുണ്ടാകും.
ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരു ബ്ലോക്ക് കമ്മറ്റി, ഒരു പശ്ചായത്തില്‍ ഒരു മണ്ഡലം കമ്മറ്റി എന്ന നിലയില്‍ ഘടന മാറ്റം വരുത്തും. ജില്ലാ പ്രസിഡന്റുമാര്‍ക്ക് പുറമെ ബൂത്ത് തലം വരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ല, ബ്ലോക്ക്, ബൂത്ത് ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ഗൈക്കമാന്റ് തീരുമാനിച്ചിട്ടുണ്ട്.