നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണഗാനം പുറത്തിറക്കി. ഇടതുപക്ഷ പ്രചാരണ നായകന് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതവും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കുന്നതാണ് പ്രചാരണ ഗാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംഗീത സംവിധായകന് ഔസേപ്പച്ചനാണ് ഗാനം പുറത്തിറക്കിയത്.
ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികളും, പ്രളയം, നിപ, കൊവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ നല്കിയ കരുതലും ഗാനത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഹൈടെക് സ്കൂളുകളും പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും ഗാനത്തില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.
അഡ്വ. അനില്‍കുമാര്‍ അമ്പലക്കരയുടെ ആശയത്തെ വരികളാക്കിയത് വാസുദേവനാണ്. ഔസേപ്പന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ ആലാപനം രാഹുല്‍ ആര്. നാഥും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായ് അമ്പലക്കര ഗ്ലോബല്‍ ഫിലിംസ് നിര്‍മിച്ച ഗാനത്തിന്റെ സംവിധാനം പരസ്യചിത്ര, ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവര്‍ത്തകനുമായ സിറാജ് ഷായാണ്. ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്. എഡിറ്റ് പ്രദീപ് ശങ്കര്‍.


