‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും’ എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യ വാചകത്തിന് ശേഷം പുതിയ പരസ്യ വാചകവുമായി എല്‍.ഡി.എഫ്. ‘ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നതാണ് ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍. ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം’ തുടങ്ങിയ ഉപതലക്കെട്ടുകളും പരസ്യത്തിന്റെ കൂടെ ഉണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വികസന- ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് എല്‍.ഡി.എഫിന്റെ പ്രചരണ ബോര്‍ഡുകള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ‘എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും. മാറ്റം ആഗ്രഹിക്കുന്നവര്‍ മിസ്ഡ്കോള് നല്‍കൂ’ എന്ന പരസ്യവാചകം വലിയ രീതിയില്‍ എല്‍.ഡി.എഫിനെ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ സഹായിച്ചിരുന്നു.


