മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍. ഹരിയാനയിലെ സൂരജ് കുണ്ടില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
ആഭ്യന്തരസുരക്ഷാ അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് സേന നവീകരണം തുടങ്ങിയ വിഷയങ്ങള്‍ ആകും ആഭ്യന്തര മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തിന് ശേഷം വിവിധ കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പുറമേ ഗവര്‍ണറും ഉത്തരേന്ത്യന്‍ സന്ദര്‍ശനം തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള പരിപാടിയില്‍ ഗവര്‍ണര്‍ ഇന്ന് പങ്കെടുക്കും. വൈകിട്ടോടുകൂടി അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തും.


