എല്‍ദോ ഏബ്രഹാം എംഎല്‍എയേ തല്ലിച്ചതച്ച കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എന്‍ അരുണ്‍ ആവശ്യപ്പെട്ടു.
ശക്തമായ നടപടി ഉറപ്പായതോടുകൂടി എം എല്‍ എ ഉള്‍പ്പടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിച്ചതിനെ കുറിച്ചുള്ള മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കവാനാണ് പോലീസ് ശ്രമിക്കുന്നത്. അന്വേഷണം നടത്തുന്ന ജില്ലാ മജിസ്ട്രേട്ടു കൂടിയായ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയത് അന്വേഷണം അട്ടിമറിക്കാനാണ്. എം എല്‍ എ യെ എസ്.ഐ മര്‍ദിക്കുന്ന ചിത്രം ഫോട്ടോഷോപ് ചെയ്ത വ്യാജ ചിത്രമാണ് എന്നാണ് പോലീസ് പ്രചരിപ്പിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഫോട്ടോ ഒറിജിനലാണെന്നു തെളിഞ്ഞിട്ടുണ്ട്. മര്‍ദ്ദിക്കുന്ന മറ്റു ചിത്രങ്ങളും ഹാജരാക്കിയതോടുകൂടിയാണ് ആദ്യം പ്രചരിപ്പിച്ച കളവ് വെളിച്ചത്തായത്.
എംഎല്‍എ തന്റെ കൈ ഒടിഞ്ഞു എന്ന് കളവു പറഞ്ഞു എന്നാണ് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നത്. കൈ ഒടിഞ്ഞു എന്ന് എം എല്‍ എ പറഞ്ഞിട്ടില്ല. കൈക്ക് പൊട്ടുണ്ട് എന്നാണ് പറഞ്ഞത്. കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞ എല്‍ദോ എബ്രഹാം എം എല്‍ എ യെ എക്സ്റേ പരിശോധനക്ക് വിധേയനാക്കി ഫ്രാക്ചര്‍ ഉണ്ടെന്ന് അറിയിച്ച് ബാന്‍ഡേജ് ചെയ്തത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മനോജ് ആണ്. ഇത് രേഖകളില്‍ വ്യക്തമാണ്. നുണ പ്രചരിപ്പിക്കുകയും ഔദ്യോദിഗ രേഖകള്‍ പരസ്യപ്പെടുത്തുകയും ചെയ്ത കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും എന്‍.അരുണ്‍ ആവശ്യപ്പെട്ടു.


