ബെംഗളൂരു: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അതേസ്ഥിതി കര്‍ണാടകയിലും ബിജെപിക്ക് വരുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കോണ്‍ഗ്രസ് മാത്രമല്ല, കര്‍ണ്ണാടകയിലെ ജനങ്ങളും വലിയ ആത്മവിശ്വാസത്തിലാണ്. കാര്യങ്ങള്‍ മാറുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.’
കേരളവും തമിഴ്നാടും ആന്ധ്രാപ്രദേശും ഉള്‍പ്പെടെ ബിജെപിയെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപിക്ക് ജനങ്ങള്‍ മൂന്നര വര്‍ഷം അവസരം നല്കി. എന്നാല്‍ അവര്‍ പൂര്‍ണ പരാജയമായിരുന്നു. അതിനാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരും.’ എന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം.