മൂവാറ്റുപുഴ: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവെന്ന വ്യാജ പ്രചാരണം നടത്തി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പുതിയൊരു സമരമുഖം അണിയറയില്ചിലര് ഒരുക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എല്‍.ഡി.എഫ്. തെക്കന്‍ മേഖല കേരള സംരക്ഷണ യാത്രക്ക് മൂവാറ്റുപുഴയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരി മല യുവതി പ്രവേശന വിഷയം ഉയര്‍ത്തികൊണ്ടുവന്ന് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കയവരാണ് ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നു എന്നവ്യാജ പ്രചരണത്തിന് പിന്നിലെന്നും കോടിയേരി കൂട്ടിചേര്‍ത്തു. ചര്‍ച്ച് ആക്ട് എന്നാെരു നിയമം നടപ്പാലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യ മന്ത്രി അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യാജ പ്രചാരണം നടത്തുകയാണെന്നുംഅദ്ദേഹം പറഞ്ഞു.

കാശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും ബി.ജെ.പിക്കെതിരേയും ,ബി.ജെ.പി അദ്ധ്യക്ഷനെതിരേയും സംസാരിച്ചാല്‍ രാജ്യദ്രോഹകുറ്റമായിട്ടാണ് ബി.ജെ.പിക്കാര്‍ ആരോപിക്കുന്നത്.ഭീകരാക്രമണം തുടരുന്ന പാകിസ്ഥാന് അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്തവര്‍ക്കൊപ്പമാണ് രാജ്യം. ഇന്ത്യന്‍ സൈന്യത്തിന് ഇടതുപക്ഷം പൂര്‍ണ്ണ പിന്തുണ ഉറപ്പു നല്കുന്നു. വ്യോമ സേനയുടെ പ്രത്യാക്രമണം അഭിനന്ദനാര്‍ഹമാണ് .

സൈന്യത്തിന് നേരെ ആക്രമണം നടത്തുന്ന ഭീകരവാദികളെ തുടച്ചു നീക്കണം ഈ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി ശ്രമിക്കുന്നു. സര്‍വ്വകക്ഷി യോഗം തീരുമാനത്തിന് വിരുദ്ധമായി അമിത് ഷാ പറയുന്നത് ശരിയല്ല. ഇതിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആയിരം ദിവസം കൊണ്ട് 1500 പദ്ധതികള്‍ പൂര്‍ത്തിയാക്കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്ന സര്‍ക്കാര്‍ സ്ത്രീകള്‍ക്കുമാത്രമായി 16 % തുക നീക്കിവച്ച് വനിത ക്ഷേമ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി രൂപികരിച്ചു. ശ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വിശപ്പുരഹിത സംസ്ഥാനമാക്കുന്നതിനുള്ള പദ്ധതിക്ക് ആലപ്പുഴയില്‍ തുടക്കമായതായും കോടിയേരി പറഞ്ഞു. യോഗത്തില്‍ എല്‍ദോഎബ്രാഹാം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.ആര്. പ്രഭാകരന് സ്വാഗതം പറഞ്ഞു.

ജാഥാ അംഗങ്ങളായ ബാബു ഗോപി നാഥ്, പ്രകാശ് ബാബു എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി. രാജീവ്, സി.എന്‍. മോഹനന്,ഗോപി കോട്ടമുറിക്കല്‍,കെ. ചന്ദ്രന്‍പിള്ള, പി.എം. ഇസ്മായില്‍, പി.ആര്. മുരളീധരന്, ജോര്‍ജ്ജ് ഇടപ്പരത്തി, ഷാജി മുഹമ്മദ്, പി.രാജു, ബാബുപോള്‍, എന്‍.അരുണ്‍, പി.കെ. ബാബുരാജ്, ജോയ്സ് ജോര്‍ജ്ജ് എം.പി, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ടി.കെ. സുരേഷ്, ജോസ് വള്ളമറ്റം, ജോളി ജോര്‍ജ്ജ്, മാത്യു ജോണ്‍, പോള്‍ ജോസഫ്, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. ഷൈസന്‍ പി. മാങ്ങഴ നന്ദി പറഞ്ഞു.


