മുതിര്‍ന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഎസിനെ പട്ടം എസ്യുടി റോയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസതടസവും സ്ട്രോക്കിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു വിഎസ്.വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹം തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.