പെരിങ്ങമല: ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് പ്രചാരണ രംഗത്ത് സജീവമായി . അതിനിടയില്‍ അഡ്വ.അടൂര്‍ പ്രകാശ് പെരിങ്ങമല മാലിന്യ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന
പ്രദേശവാസികളെ നേരില്‍ കാണുകയും അവരുടെ ആശങ്കകള്‍ അടൂര്‍ പ്രകാശുമായി പങ്കു വക്കുകയും ചെയ്തു.

ജൈവ വൈവിധ്യ മേഖലയായ ഈ പ്രദേശത്തെ കാത്തു സംരക്ഷിക്കേണ്ടത് ഭരണാധികാരികളുടെ കടമയാണെന്നും ഈ പ്രദേശത്തിന്റെ ജനപ്രതിനിധിയാകാന്‍ അവസരം ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി ഇടപെടുത്തി ഈ നാടിനെ ഈ വിപത്തില്‍ നിന്നും സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകുമെന്നും സമരത്തിന് എല്ലാ പിന്തുണ അറിയിക്കുകയും ചെയ്തു.

മാലിന്യപ്ലാന്റ് ഈ പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല എന്നും ആറുകളും നദികളുമായി ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെയും വിനാശകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു…


