ഡിവൈഎഫ്ഐ പ്രവര്ത്തകന് കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാന്റെ കൊലയാളികള്‍ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത് ബന്ധമുള്ളവര്‍ തന്നെ. ഔഫ് കൊലചെയ്യപ്പെട്ട കല്ലൂരാവി മുണ്ടത്തോടിന് സമീപത്തുള്ളവരാണ് പ്രതികളായ ഇര്‍ഷാദ്, ഇസഹാക്ക്, ഹസന് എന്നിവര്‍. ഇര്‍ഷാദ് യൂത്ത് ലീഗിന്റെ മുനിസിപ്പല്‍ സെക്രട്ടറിയാണ്. കാഞ്ഞങ്ങാടിന്റെ തീരദേശമേഖലയില്‍ ലീഗ് നേതൃത്വം പോറ്റിവളര്ത്തുന്നവരാണ് കൊലയാളികള്‍.
ഗള്‍ഫിലും നാട്ടിലും ലീഗിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘം തെരഞ്ഞെടുപ്പുകാലങ്ങളില്‍ നാട്ടില്‍ സജീവമാകും. ഇരുളിന്റെ മറവില്‍ എതിരാളികളെ ആക്രമിച്ചശേഷം ഗള്‍ഫിലേക്ക് കടക്കുന്നതാണ് ശൈലി. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതൃത്വവുമായി ഇവര്‍ക്ക് അടുത്ത ബന്ധമാണ്. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ഇവര്‍ ആഘോഷിച്ചിരുന്നു. ബുധനാഴ്ച സന്ധ്യക്ക് പ്രതികളായ ഇര്‍ഷാദ്, ഇസഹാക്ക്, ഹസന് എന്നിവരുടെ നേതൃത്വത്തില്‍ കല്ലൂരാവിയില്‍ പച്ച ലഡു വിതരണം ചെയ്തിരുന്നു. അതിനുപിന്നാലെയാണ് രാത്രി ബൈക്കില്‍ പോകുന്നതുകണ്ട ഔഫിനെ കാത്തിരുന്ന്, മടങ്ങിവരുമ്പോള്‍ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന്
തെളിഞ്ഞിട്ടുണ്ട്.


