തിരുവനന്തപുരം: പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആരുടെയും ഔദാര്യം ആവശ്യമില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഞങ്ങളെക്കൊണ്ട് ഇതെല്ലാം പറയിക്കാന്‍ വേണ്ടിയാണ് പ്രസ്താവന നടത്തിയതെന്നും സതീശന് പറഞ്ഞു. ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളിച്ചത് വിവാദമാക്കേണ്ട കാര്യമില്ല. സോളാര്‍ കേസില്‍ ഒരു കുറ്റവും ഉമ്മന്‍ ചാണ്ടി ചെയ്തിട്ടില്ല. ഗൂഢാലോചന നടത്തി ഉന്നയിച്ച ആരോപണങ്ങളാണ്. ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്നതിനു വേണ്ടിയാണു സിബിഐ അന്വേഷണത്തിന് വിട്ടതെന്നും വി ഡി സതീശന് പറഞ്ഞു.
രാഷ്ട്രീയ വേട്ടയാടലിന് വിധേയനായ ആളാണ് ഉമ്മന്‍ ചാണ്ടി. അദ്ധേഹത്തെ അപമാനിക്കാനും അവഹേളിക്കാനും ഗൂഢാലോചന നടത്തിയവര്‍ ആരാണ്?. ഒരു പുരുഷായുസ് മുഴുവന്‍ അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ടെന്നും വി ഡി സതീശന് വിമര്‍ശിച്ചു.


