കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ്. കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടത്തോടെ കരുതല്‍ തടങ്കലിലാക്കി ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലെ 15 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എന്‍ ആര് ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്കര്‍ ബാബു, ബഷീര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ പള്ളുരുത്തി പൊലീസ് പ്രവര്‍ത്തകരെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ പേരെ കരുതല്‍ തടങ്കലിലാക്കിയതായാണ് വിവരം