തിരുവനന്തപുരം; ലോക ക്ഷയരോഗ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങില്‍ ക്ഷയരോഗത്തിനെതിരെ വോട്ട് രേഖപ്പെടുത്തി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.എസ്.എസ് ലാലും പങ്കാളിയായി. ഡോ. എസ്.എസ് ലാലിന്റെ ആശയമായ പബ്ലിക് പ്രൈവറ്റ് പങ്കാളിത്തം ലോകത്തെമ്പാടും ഇപ്പോള്‍ നടപ്പിലാക്കി വരുകയാണ്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പേര് മരണത്തിന് കാരണമാകുന്ന അസുഖങ്ങളില്‍ ഒന്നായ ക്ഷയരോഗത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനാണ് ഡോ.എസ്.എസ്. ലാല്‍. സ്ഥാനാര്‍ത്ഥി തന്നെ ക്ഷയരോഗത്തിനെതിരെ വോട്ട് ചെയ്ത് ക്ഷയരോഗത്തിനെതിലെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രസക്തമാക്കി
ക്ഷയരോഗ നിര്‍മ്മാജനത്തിന് കേരളം നടപ്പിലാക്കിയ മോഡല്‍ ദേശീയ തലത്തിലും ലോകതലത്തിലും നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് തന്റെ നേട്ടമെന്ന് ഡോ. എസ്.എസ് ലാല്‍ പറഞ്ഞു. ലോക ക്ഷയരോഗ ദിനത്തോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തിരുവനന്തപുരം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ജം?ഗ്ഷനില്‍ നടത്തിയ ക്ഷയരോഗത്തിന് എതിരെ ഒരു വോട്ട് എന്ന കാമ്പയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഒരു വര്‍ഷം 1 കോടി പേര്‍ക്കാണ് പുതിയതായി ക്ഷയരോഗം പിടിപെടുന്നത്. അതിന്റെ 27% ഇന്ത്യയിലാണ്. അതിനാല്‍ ഇന്ത്യയിലെ ക്ഷയരോഗത്തിന് കുറവുണ്ടായാല്‍ മാത്രമേ, ലോകത്തിലും ക്ഷയരോഗത്തിന് കുറവ് വരുകയുള്ളൂ. ഇന്ത്യയില്‍ 27% ക്ഷയരോഗം ഉള്ളപ്പോഴും കേരളത്തില്‍ കുറവാണ്. 1999 ല്‍ ക്ഷയരോഗ നിര്‍മ്മാജനത്തിന് വേണ്ടി പുതുക്കിയ പദ്ധതി തന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കേരളത്തിന് ഉണ്ടായ നേട്ടങ്ങള്‍. അതിന്റെ ഫലമായാണ് തനിക്ക് ലോകാരോഗ്യ സംഘടനയുടെ ദേശീയ ഓഫീസറായി ഡല്‍ഹിയിലും, തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തും, വിവിധ രാജ്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ ആയത്. ക്ഷയരോഗ നിര്‍മ്മാജനത്തിന് ഉള്‍പ്പെടെ തന്റെ നേതൃത്വത്തില്‍ ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഡോ.എസ് എസ് ലാല്‍ വ്യക്തമാക്കി.
ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ. സി.വി പ്രശാന്ത്, സെക്രട്ടറി ഡോ. സിബി കുര്യന് ഫിലിപ്പ് ക്ഷയരോഗത്തിനെതിരെ വോട്ട് കാമ്പയിന് പദ്ധതി ലീഡന് ഡോ. സജ്ഞന എസ് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജിലെത്തിയ രോ?ഗികളും, കൂട്ടിപ്പുകാരും, നാട്ടുകാരും ആവേശത്തോടെയാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.


